തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടുകാല്‍ സ്വദേശി സുമേഷിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. എസി മെക്കാനിക്കാണ് സുമേഷ്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച സുമേഷ് വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കി.
കന്യാകുമാരിയിലെ ലോഡ്ജിലെത്തിച്ചായിരുന്നു പീഡനം. അവശയായ പെണ്‍കുട്ടിയെ സുമേഷ് തന്നെ ആശുപത്രിയിലെത്തിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലും എത്തിച്ച് ചികിത്സയും നല്‍കി. ഭാര്യയെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് നൈില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ സുമേഷിനെ റിമാന്‍ഡ് ചെയ്തു
