വയനാട്: കോളേ വിദ്യാര്‍ഥിനിയെയും പ്ലസ്ടു വിദ്യാര്‍ഥിനിയെയും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത യുവാവിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അബിനോഷ് (23) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായിരുന്ന അബിനോഷിനെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനായി സുഹൃത്തുക്കളുടെ വാഹനങ്ങളാണ് അബിനോഷ് ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഒരു കുട്ടിയെ നാലു വര്‍ഷമായി അബിനോഷ് പീഡിപ്പിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പകര്‍ത്തിയ നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നത്രെ തുടര്‍ന്നുള്ള പീഡനങ്ങള്‍. മറ്റു പലരിലേക്കും അബിനോഷിന്റെ ബന്ധങ്ങള്‍ നീണ്ടതറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
