ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശിലെ കൻഗ്രയില്‍ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത്തഞ്ചുകാരൻ അറസ്റ്റില്‍. കൻഗ്രയിലെ ഹരിപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസിൽ പരാതിപ്പെട്ടതിന് പിന്നാലെതന്നെ പ്രതിയായ ബണ്ടിയെ അറസ്റ്റ് ചെയ്തു. ഐപിസി, പോസ്കോ നിയമങ്ങൾ അനുസരിച്ച് ബണ്ടിക്കെതിരെ കേസെടുത്തു. ഇയാളെ പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുണ്ട്. വിദഗ്ധ പരിശോധനകൾക്കായി പെൺകുട്ടിയെ തൻഡ മെഡിക്കൽ കോളജിലേക്കു മാറ്റി.
മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Latest Videos
