മലയിന്‍കീഴ് ആലത്തറക്കോണം സ്വദേശിയായ 32കാരനായ രാധാകൃഷ്ണന്‍ ആണ് മലയിന്‍കീഴ് എസ് ഐ മര്‍ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പെറ്റി കേസില്‍ വാറന്റ് ഉള്ള സഹോദരന്‍ ഗിരീഷിനെ അന്വേഷിച്ചെത്തിയ പോലീസ് ഇയാള്‍ എവിടെ എന്ന് ചോദിച്ചാണ് വീട്ടില്‍ കയറിയത്.ഗിരീഷ് ഇല്ല എന്ന് മാതാപിതാക്കള്‍ പറഞ്ഞിട്ടും പിന്‍വാങ്ങാതെ തന്നെ പിടികൂടിയെന്നാണ് രാധാകൃഷ്ണന്റെ ആരോപണം.

പ്രതിക്ക് പകരം സഹോദരനെ പിടിച്ചു കൊണ്ട് പോയി മര്‍ദ്ദിച്ച പൊലീസിന് എതിരെ നടപടി ആവശ്യപ്പെട്ട പ്രദേശവാസികള്‍ തന്നെ പ്രതിഷേധവുമായി എത്തിക്കഴിഞ്ഞു. .സംഭവത്തെ കുറിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനിരിക്കുകയാണ് ഈ കുടുംബം. കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്ന രാധാകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.