കൊല്ലം: കൊട്ടാരക്കരയില്‍ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് അടൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അടൂര്‍ മുണ്ടപ്പള്ളി സ്വദേശി തോമസ് ജേക്കബ്, കണ്ണങ്കോട് സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്. 

 എംസി റോഡില്‍ കൊട്ടാരക്കര ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതികള്‍. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരം ചാലയിലുളള ഏജന്റിന്റെ കയ്യില്‍ നിന്നും അടൂരിലുള്ള മറ്റൊരു ഏജന്റിന്‍ഫെ പക്കലേക്ക് കഞ്ചാവ് എത്തിക്കുന്നവരായിരുന്നു പ്രതികള്‍.

തിരുവനന്തപുരത്തും അടൂരിലുമുള്ള ഏജന്റുമാരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ഇതിന് മുന്പ് കഞ്ചാവ് ഉപയോഗിച്ചതിന് പിടിയാലവരാണ് പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം