തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ തിരുവല്ലക്ക് സമീപം പുളിക്കീഴില്‍ പിടികൂടി. സംഭവത്തില്‍ പരുമല കോട്ടക്കമാലി സ്വദേശി ജിജോയെ അറസ്റ്റ് ചെയ്തു. 

ഇയാളുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് 2656 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നത്. വാഹനവും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വില്‍പ്പനക്കായി കര്‍ണ്ണാടകത്തില്‍നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നത്. പൊലീസിസ്റ്റെയും എക്‌സൈസിന്റെയും സംയുക്ത പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.