തിരുവനന്തപുരം കല്ലമ്പലത്ത് മോഷണ വാഹനത്തിൽ കടത്തുകയായിരുന്ന എം ഡി എം എ യും മാരകായുധങ്ങളുമായി നാല് യുവാക്കളെ കല്ലമ്പലം പോലീസ് പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മോഷണ വാഹനത്തിൽ കടത്തുകയായിരുന്ന എം ഡി എം എ യും മാരകായുധങ്ങളുമായി നാല് യുവാക്കളെ കല്ലമ്പലം പോലീസ് പിടികൂടി. നഗരൂർ സ്വദേശി അർജുൻ, ബീമാപള്ളി സ്വദേശികളായ അരുൺ, അബ്ദുള്ള വെട്ടുകാട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. കല്ലമ്പലത്ത് നിന്നും രണ്ടു മാസങ്ങൾക്ക് മുമ്പ് മോഷണം പോയ ഇന്നോവ കാറുമായിട്ടാണ് പ്രതികൾ പിടിയിലായത്. വാഹനം കല്ലമ്പലം ഭാഗത്ത് കണ്ടെന്ന വിവരം വാഹന ഉടമയാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ കല്ലമ്പലം പോലീസ് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ വാഹനവുമായി പിടിയിലായത്. യുവാക്കളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 17 ഗ്രാം എംഡിഎംഎയും, വാഹനത്തിൽ നിന്ന് വെട്ടുകത്തിയും കഠാരയും കണ്ടെടുത്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming