സഹോദരിയുടെ കാമുകന്റെ വീട് ആക്രമിക്കാനെത്തിയ യുവാവ് വെട്ടേറ്റ് ആശുപത്രിയില്‍. പോതമേട്ടില്‍ താമസിക്കുന്ന രാജേഷ് (25)നാണ് വെട്ടേറ്റത്. തലയ്‍ക്കും നെഞ്ചിനും വെട്ടേറ്റ രാജേഷിനെ തമിഴ്‍നാട് തേനി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്‍ച രാത്രി 11 ഓടെയാണ് സംഭവം. രാജേഷിന്റെ സഹോദരിയെ സുന്ദരത്തിന്റെ (51) മകന്‍ പ്രണയിച്ചിരുന്നു. യുവാവ് പലവട്ടം സഹോദരിയുമായി വഴിയില്‍ നിന്നും സംസാരിക്കുന്നത് രാജേഷ് കണ്ടിരുന്നു. തുടര്‍ന്ന് മകനെ നിലയ്‍ക്കുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രാജേഷ്, സുന്ദരത്തിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ ഞായറാഴ്‍ച പോതമേട്ടിലെത്തിയ സുന്ദരത്തിന്റെ മകന്‍ സഹോദരിയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. ക്ഷുഭിതനായ രാജേഷ് രാത്രിയോടെ വെട്ടുകത്തിയുമായി സുന്ദരത്തിന്റെ വീട്ടിലെത്തി. യുവാവിന്റെ കയ്യില്‍ നിന്ന് വെട്ടുകത്തി പിടിച്ചെടുത്ത് സുന്ദരം രാജേഷിനെ വെട്ടുകയായിരുന്നു. സംഭവത്തില്‍ സുന്ദരത്തിന് തലയ്‍ക്കും കൈയ്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ മൂന്നാര്‍ മൂന്നാര്‍ ജരള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചോരവാര്‍ന്നുകിടന്ന രാജേഷിനെ അയല്‍വാസികളായ തൊഴിലാളികളാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തമിഴ്‍നാട്ടിലേക്കും കൊണ്ടുപോയത്. മൂന്നാര്‍ പൊലീസിന്റെ നേത്യത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
