തിരുവനന്തപുരം: പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, പൊലീസ് സ്വമേധയാ കേസെടുത്തു. വക്കം സ്വദേശികളായ രണ്ട് ഗുണ്ടകള്‍ക്ക് എതിരെയാണ് കേസ്. ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമെന്നാണു സൂചന. ചിറയിന്‍കീഴ് വലിയകടവ് ജംക്ഷനില്‍ 13നു വൈകിട്ട് 4.50നായിരുന്ന് സംഭവം. സിസിടിവി ദൃശ്യത്തില്‍ നിന്ന് ആള്‍ത്തിരക്കേറിയ റോഡിന്റെ ഇടതു ഭാഗത്ത് ബൈക്കില്‍ രണ്ട് പേര്‍ എത്തുന്നു. ഇവര്‍ വാഹനം റോഡില്‍ വട്ടംചുറ്റിക്കുന്നതും കാണാം
മറ്റൊരു ബൈക്കിലെത്തിയ യുവാവുമായി തര്‍ക്കമുണ്ടാവുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നു. നാലു മിനിറ്റോളം തലങ്ങും വിലങ്ങും മര്‍ദനം തുടര്‍ന്നു. ആളുകള്‍ കാഴ്ചക്കാരായി നില്‍ക്കുന്നതും കാണാം.സംഭവം അന്ന് തന്നെ ചിറയിന്‍കീഴ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കില്ലും പരാതി ഇല്ലെന്ന കാരണത്താല്‍ കേസെടുത്തില്ല. റോഡിലെ സിസി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് കേസ് എടുത്തത്. വക്കം സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്.
