Asianet News MalayalamAsianet News Malayalam

കാമുകി പിണങ്ങിപ്പോയി; യുവാവ് മാളിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു

youth commit suicide after argument with lover
Author
First Published Oct 19, 2017, 9:38 AM IST

ചെന്നൈ: കാമുകി വഴക്കിട്ട് പിണങ്ങിപ്പോയതില്‍ മനംനൊന്ത് എഞ്ചിനിയിറിംഗ് ബിരുദധാരിയായ യുവാവ് മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ചെന്നൈയിലെ വടപളനിയിലുള്ള വിജയാ ഫോം മാളിനു മുകളില്‍ നിന്നും ചാടിയാണ് 27കാരന്‍ ആത്മഹത്യ ചെയ്തത്. പി. യുവരാജ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. 

തന്റെ കാമുകിയുമായി മാളിലെത്തിയ ഇയാള്‍ ഫുഡ് കോര്‍ട്ടില്‍ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടട്ടു. തര്‍ക്കം മൂത്തപ്പോള്‍ യുവതിയുടെ ആരോപണത്തില്‍ മനം നൊന്താണ് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പെ മരിക്കുകയായിരുന്നു. 

രാവിലെ 11 മണിയോടെയാണ് ഇരുവരും മാളില്‍ എത്തിയത്. 2.45 ഓടെ ഫുഡ് കോര്‍ട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുകായിരുന്നുവെന്ന് സിസി ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ മൂന്ന് വര്‍ഷത്തെ പരിചയമാണുള്ളത്. ഡിന്‍ഡിഗല്‍ സ്വദേശിയായ പെണ്‍കുട്ടി ദീപാവലി ആഘോഷിക്കുവാനായി ചെന്നൈയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു യുവരാജ്. 
 

Follow Us:
Download App:
  • android
  • ios