ഇടുക്കി: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിന് പിന്നാലെ ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹവുമായി പ്രതിഷേധത്തിനൊരുങ്ങി ബന്ധുക്കള്‍. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും തൊടുപുഴ പൊലീസ് സ്റ്റേഷൻ ഉടൻ ഉപരോധിക്കും

തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷാണ്  ഇന്ന് ആത്മഹത്യ ചെയ്തത്. രതീഷിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊടുപുഴ സിഐയുടെ നേതൃത്വത്തിൽ രതീഷിനെ മർദ്ദിച്ചിരുന്നെന്ന് അമ്മയും സഹോദരിയും ആരോപിച്ചു. എന്നാല്‍  മർദ്ദിച്ചിട്ടില്ലെന്നും ഉപദേശിച്ച ശേഷം വിട്ടയച്ചെന്നും തൊടുപുഴ സിഐ എൻ.ജി.ശ്രീമോൻ പറഞ്ഞു. സ്റ്റേഷനില്‍ നിന്ന് വിട്ടയച്ച രതീഷ് തൂങ്ങി മരിക്കുകയായിരുന്നു. 
പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച