മൂന്നുമണിയോടെ ബൈക്കിലെത്തിയ യുവാവ് ഡിവൈഎസ്പിയുടെ വീട്ടിനുള്ളിലേക്ക് കയറിപോകുന്നത് കണ്ടവരുണ്ട്. ഒരു കന്നാസില്‍ പെട്രോളുമായാണ് ഇയാള്‍ വീട്ടിലെത്തിയത്. അരമണിക്കൂര്‍ കഴിഞ്ഞ് വീട്ടിലെ ഒരു ഭാഗത്തുനിന്നും തീയും പുകയും ഉയരുകയും നിലവിളികേള്‍ക്കുകയും ചെയ്തതടെയാണ് നാട്ടുകാര്‍ ഓടികൂടിയത്.
ആറ്റിങ്ങല്‍ കാട്ടുംപുറം സ്വദേശി രാജനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. രാജനും സ്ത്രീയും അകന്ന ബന്ധുക്കളാണ്. മൃതദഹത്തിന് സമീപം ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്.
വീട്ടുജോലിക്കുണ്ടായിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടിനുള്ളില്‍ കയറി കതകടച്ചുവെന്നാണ് സ്ത്രീ നല്‍കിയ മൊഴി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.
