ചട്ടഞ്ചാല്‍ സ്വദേശികളായ മുഹമ്മദ് ഷംസീര്‍,ഹംസ മുഹമ്മദ്, സക്കീര്‍ എന്നിവരാണ് മര്‍ദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍. ഹംസ മുഹമ്മദിന്റെ പരിക്ക് സാരമുള്ളതാണ്.ഇന്നലെ ഉച്ചക്ക് 12 മണിയോടെ കോളിയടുക്കത്ത് വെച്ച് ഷംസീര്‍ ഓടിച്ച ബൈക്ക് ഹെല്‍മെറ്റില്ലാത്തതിന്റെ പേരില്‍ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസുകാര്‍ പിടികൂടിയിരുന്നു.ഇതേചൊല്ലി പൊലീസുകാരും ഷംസീറുമായി വാക്കേറ്റവുമുണ്ടായി.ഇതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ബൈക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ബൈക്കിന്റെ രേഖകളുമായി ഷംസീറിനോട് സ്റ്റേഷനിലേക്ക് ചെല്ലാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.ഇതുപ്രകാരം വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു.ബൈക്ക് പരിശോധനക്കിടെ ആളുകള്‍ക്ക് മുന്നില്‍ വെച്ച് പോലീസിനെ അപമാനിച്ചുവെന്ന് പറഞ്ഞാണ് മര്‍ദിച്ചത്.അടിച്ചുനിലത്തിട്ട ശേഷം ഷൂസിട്ട കാല് കൊണ്ട് ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു
നിലവിളി കേട്ട് സ്റ്റേഷനില്‍ നിന്നും മറ്റു പോലീസുകാര്‍ ഓടിയെത്തിയതോടെയാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്.യുവാക്കളുടെ പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം തുടങ്ങിയിട്ടുണ്ട്.വാഹന പരിശോധനക്കിടെ പൊലീസിനെ കയ്യേറ്റം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം
