Asianet News MalayalamAsianet News Malayalam

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

Youth Congress
Author
Kothamangalam, First Published Jul 4, 2016, 5:47 PM IST

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ രാഷ്‌ട്രീയ വൈര്യത്തെ തുട‍ര്‍‍ന്ന് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കോതമംഗലം സ്വദേശിയായ എല്‍ദോസ് ബേബിയാണ് പരാതിക്കാരന്‍. കുട്ടമ്പുഴ പൊലീസ് കേസെടുത്തു.

യൂത്ത് കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം പ്രസിഡന്റാണ് എല്‍ദോസ് ബേബി. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പോകും വഴി എല്‍ദോസിനെ കുറെ പേര്‍ ചേര്‍ന്ന് ബൈക്കിടിച്ച് വീഴ്‍ത്തി. അതിനു ശേഷം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. 30 ഓളം പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നാണ് എല്‍ദോസിന്റെ പരാതിയില്‍ പറയുന്നത്. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് എല്‍ദോസ്. തെരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനുവമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ്, കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കുട്ടമ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ആരോപണം സിപിഎം പ്രാദേശിക നേതൃത്വം നിഷേധിച്ചിട്ടുണ്ട്. കുട്ടമ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios