എവി ജോര്‍ജിന് യാത്രയയപ്പു നല്‍കുന്ന ഹോട്ടലിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കൊച്ചി: എവി ജോർജിന് യാതയയപ്പ് നൽകുന്ന നെടുമ്പാശ്ശേരിയിലെ സ്വകാര്യ ഹോട്ടലിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ എവി ജോർജ്ജിന്റെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം ആലുവ റൂറൽ എസ്പിയായിരുന്ന എവി ജോർജ്ജിന് തൃശൂർ ട്രെയിനിങ് അക്കാദമിയിലേക്കാണ് സ്ഥലം മാറി പോകുന്നത്.

വരാപ്പുഴ കസ്റ്റ‍ഡി മരണവുമായി ബന്ധപ്പെട്ട് എവി ജോര്‍ജിനെതിരെയും ആരോപണങ്ങളുണ്ടായിരുന്നു. മുഖ്യ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ചുമതല എസ്പിക്കായിരുന്നു. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ എവി ജോര്‍ജിന് സാധിക്കില്ലെന്നുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാനമാറ്റം.