മലപ്പുറം: മന്ത്രി കെ.ടി.ജലീലിന്‍റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് പാതിവഴിയില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ വളാഞ്ചേരിക്കടുത്ത് കാവുംപുറത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. 

അതേസമയം യൂത്ത് കോൺഗ്രസിന്റെ ലോംഗ് മാർച്ചിനെ പരിഹസിച്ചു കൊണ്ടായിരുന്നു മന്ത്രി കെ.ടി.ജലീലിന്‍റെ പ്രതികരണം. യൂത്ത് കോൺഗ്രസുകാർ തന്റെ വീട് കണ്ട് മടങ്ങിക്കോട്ടെയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.