പത്തിനംതിട്ട: യുഡിഎഫ് വിടാനുള്ള തീരുമാനമെടുത്ത സ്റ്റീറിങ് കമ്മിറ്റി യോഗശേഷം മടങ്ങിയ കെ.എം. മാണിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇതേത്തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

മുന്നണി മാറ്റത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തും പ്രതിഷേധ പ്രകടനം നടത്തി.

തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.ജെ. ജോസഫിന്റെ കോലം കത്തിച്ചു. കേരള കോണ്‍ഗ്രസ് ഓഫിസിനു നേര്‍ക്കു കല്ലേറുണ്ടായി.