തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റു ചെയ്ത നാല് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്ക് കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.

കഴിഞ്ഞ ദിവസം ബേക്കറി ജംഗ്‌ഷനിൽ വച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് പരിക്കേറ്റിരുന്നു. നാല് പേർക്കാണ് പരിക്കേറ്റത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാജീവ്, വിപിൻ, കോൺഗ്രസ് പ്രവർത്തകരായ മുനീർ, കൃഷ്ണകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.