കൊച്ചി: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കോതമംഗലം സ്വദേശി റോഷ് വര്‍ഗീസാണ് മരിച്ചത്. കോതമംഗലം തങ്കളത്ത് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ റോഷ് വര്‍ഗീസ് വാഹനം നിറുത്തി ഇറങ്ങി ഓടുകയായിരുന്നു.

ഇതിനിടയിലാണ് കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.