വിദ്യാർത്ഥികൾക്കാണ് പ്രധാനമായും എല്‍എസ്ഡി സ്റ്റാമ്പുകൾ വിറ്റിരുന്നത്

കോഴിക്കോട്: താമരശ്ശേരിയിൽ മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. പതിനേഴ് എല്‍എസ്ഡി സ്റ്റാമ്പുകളുമായി കാരപറമ്പ് സ്വദേശി നിഹാലിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. ഒരു സ്റ്റാമ്പിന് 1500 രൂപ തോതിലാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് സ്റ്റാമ്പുകൾ വിൽപ്പന നടത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. വിദ്യാർത്ഥികൾക്കാണ് പ്രധാനമായും എല്‍എസ്ഡി സ്റ്റാമ്പുകൾ വിറ്റിരുന്നത്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ ബസ് സ്റ്റാൻഡിന് സമീപം വച്ച് പിടികൂടിയത്.