ആതവനാട് കാര്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന്  ബന്ധുക്കളുടെ പരാതി. കൊളത്തൂര്‍ സ്വദേശി അലവിക്കുട്ടിയാണ് കഴിഞ്ഞ ദിവസം ചെങ്കല്‍ ക്വാറിയില്‍ മരിച്ചത്.

മലപ്പുറം: ആതവനാട് കാര്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി. കൊളത്തൂര്‍ സ്വദേശി അലവിക്കുട്ടിയാണ് കഴിഞ്ഞ ദിവസം ചെങ്കല്‍ ക്വാറിയില്‍ മരിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് അലവിക്കുട്ടിയുടെ കാര്‍ ചെങ്കല്‍ ക്വാറിയില്‍ വീണത്.പരിക്കേറ്റ അലവിക്കുട്ടി സുഹൃത്തുക്കളെ മൊബൈല്‍ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണ് അപകട വിവരം പുറം ലോകമറിഞ്ഞത്.സുഹൃത്തുക്കളെത്തി കാറ്‍ വെട്ടിപൊളിച്ച് അലവിക്കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. 

രാത്ര അലവിക്കുട്ടിയടക്കം അഞ്ചാറുപേര്‍ ക്വാറിക്ക് സമീപം നില്‍ക്കുന്നത് സമീപവാസികളായ ചിലര്‍ കണ്ടിരുന്നു. രാത്രി വൈകി ഉച്ചത്തിലുള്ള സംസാരവും പിന്നാലെ ബഹളവും കേട്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കാര്‍ ചെങ്കല്‍ ക്വാറിയിലേക്ക് മറി‍ഞ്ഞുള്ള അപകടത്തില്‍ കൂടെയുണ്ടായിരുന്നവര്‍ക്ക്പങ്കുണ്ടെന്നാണ് അലവിക്കുട്ടിയുടെ ബന്ധുക്കളുടെ പരാതി.....

പരാതിയെതുടര്‍ന്ന് അസ്വഭാവിക മരണത്തിന് വളാഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സി.ഐ പ്രമോദിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.