അഹമ്മദാബാദ്: വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ തോക്ക് കൊണ്ട് ആകാശത്തേക്ക് വെടിപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ രാമ്‍പരയിലാണ് സംഭവം. 21 കാരനായ ഹിതേഷ് വഗലാണ് സംഭവ സ്ഥലത്ത് വച്ച് മരിച്ചത്.
വരനും സംഘവും വേദിയിലേക്ക് എത്തുന്ന സമയത്ത് ആഘോഷത്തിന്‍റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. ഇതിനായി ബന്ധുവായ വന്‍രാജിന്‍റെ കയ്യില്‍ നിന്ന് തോക്ക് വാങ്ങി. എന്നാല്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.
നെഞ്ചില്‍ വെടിയേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു.എന്നാല്‍ സംഭവം നടന്ന ഉടനെ ബന്ധുവായ വന്‍രാജ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
