Asianet News MalayalamAsianet News Malayalam

കർണാടക ആർ.ടി.സി.യുടെ സ്കാനിയ ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

  • യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
youth dies in accident at kasargod

കാസർകോട്: കർണാടക ആർ.ടി.സി.യുടെ കൊല്ലൂർ സ്കാനിയ ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. വ്യാഴാച്ച രാവിലെ ആറു മണിയോടെ ഉദുമ ടൗണിലാണ് അപകടം. മേൽപറമ്പ് കുന്നരുവത്തെ പരേതനായ നാരായണന്റെയും ബേബി യുടെയും ഏക മകൻ കെ.ആർ. നവീൻ  (23) ആണ് മരിച്ചത്. 

കാപ്പിൽ താജ് ഹോട്ടലിൽ പ്രൊഡക്ഷൻ ഡിപ്പാര്‍ട്മെന്‍റിൽ ജോലി ചെയ്യുന്ന നവീൻ  രാവിലെ ജോലിക്ക് പോകുമ്പോൾ അമിത വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ നവീനെ  ടൗണിലുണ്ടായിരുന്നവർ  പുറത്തെടുത്ത് ഉദുമ നഴ്സിംഗ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

Follow Us:
Download App:
  • android
  • ios