ഷാർജ: ഷാർജയിൽ ഇന്ത്യക്കാരനായ യുവാവ് ബഹുനില കെട്ടിടത്തിൽനിന്നും വീണു മരിച്ചു. സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന യുവതിയുടെ മുറിയിൽ ഒളിഞ്ഞ് നോക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ എട്ടിലാണ് സംഭവം.

ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ യുവാവിന്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കെട്ടിടത്തിനു മുകളിൽനിന്നും താഴെവീണ ഇയാളെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.