തിരുവനന്തപുരം: കലേത്സവത്തിലെ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്കൂൾ മേധാവികളുടെയും പരിശീലകരുടെയും മൊഴി എടുത്തു. വ്യാജ അപ്പീൽ തയ്യാറാക്കി നൽകിയത് തിരുവനന്തപുരം സ്വദേശിയാണെന്നും അപ്പീലിനായി മുപ്പതിനായിരം രൂപവരെ വാങ്ങിയെന്നും പരിശീലകരാണ് ഇടനിലക്കാരായതെന്നുമാണ് മൊഴി ലഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്പി ഉണ്ണിരാജൻ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.