കൊച്ചി: കൊച്ചിയില്‍ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മരട് നെട്ടൂരിലാണ് യുവാവിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.