കഴുത്തില്‍ കത്തിവച്ച് പീഡനശ്രമം പ്രതി കുറ്റക്കാരനാണെന്ന് കോടതി 14 വര്‍ഷം കഠിന തടവും പിഴയും
ഇടുക്കി: ആദിവാസി വൃദ്ധയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ച യുവാവിന് 14 വര്ഷം കഠിന തടവിന് ശിക്ഷിച്ചു. തൊടുപുഴയിലാണ് 65 വയസുകാരിയായ വൃദ്ധയെ പീഡിപ്പിക്കാന് ശ്രമം നടന്നത്. 2015 ജൂലയ് ഒന്പതിനാണ് ബലാത്സംഗ ശ്രമം നടന്നത്.
കുളിച്ചുകൊണ്ടിരിന്ന വൃദ്ധയെ അനവിലാസം വില്ലേജിലെ കാരക്കല് വീട്ടില് സെബിന്(24) എന്ന യുവാവ് കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന് ശ്രമിക്കുകയായിരുന്നു. കഴുത്തില് കത്തി വച്ച് വീട്ടിലേക്ക് പിടിച്ചുകയറ്റിയായിരുന്നു പീഡന ശ്രമം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവാവിന്റെ ആക്രമണം. വൃദ്ധയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാരെത്തിയപ്പോള് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ കോടതിയില്വച്ച് ഇരയും സാക്ഷികളും തിരിച്ചറിഞ്ഞു. കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് തൊടുപുഴ സെഷന്സ് കോടതി 14 വര്ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. നിരവധി മോ,ണകേസിലെ പ്രതിയായ സോബിന് ഒരു കേസില് ജാമ്യത്തിലിറങ്ങിയപ്പോഴാണ് വൃദ്ധയെ പീഡിപ്പിക്കാന് ശ്രമിച്ചത്.
