Asianet News MalayalamAsianet News Malayalam

ടോയ്‍ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ടോയ്ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ കസ്റ്റഡിയില്‍. പട്ന സ്വദേശിയാണ് യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് പൊലീസ് കസ്റ്റഡിയില്‍ ആയത്. ദില്ലിയില്‍ നിന്ന് പട്നയിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് സംഭവം. 
 

youth held for attempting open flight door instead of toilet door
Author
Patna, First Published Sep 25, 2018, 12:20 PM IST

പട്ന: ടോയ്ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ കസ്റ്റഡിയില്‍. പട്ന സ്വദേശിയാണ് യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് പൊലീസ് കസ്റ്റഡിയില്‍ ആയത്. ദില്ലിയില്‍ നിന്ന് പട്നയിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് സംഭവം. 

ജി 8 149 എന്ന വിമാനത്തിന്റെ പിന്‍ ഭാഗത്തുള്ള  വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന യുവാവിനെ മറ്റ് യാത്രക്കാരാണ് കണ്ടത്.  ഭയന്ന യാത്രക്കാര്‍ ശബ്ദമുണ്ടാക്കിയതോടെ വിമാന ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷമാണ് ഇയാള്‍ വിമാന ജീവനക്കാരോട് സഹകരിക്കാന്‍ തയ്യാറായത്. മറ്റ് യാത്രക്കാരുടെ സഹായത്തോടെയാണ് ഇയാളെ സീറ്റിലിരുത്താന്‍ സാധിച്ചത്. 

പട്നയിലെത്തിയതോടെ ഇയാളെ സിഐഎസ്എഫിന് കൈമാറി. രാജസ്ഥാനിലെ അജ്മീറില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് യുവാവ്. ആദ്യമായി വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ സംഭവിച്ച അബദ്ധമായാണ് യുവാവ് സംഭവത്തെക്കുറിച്ച് പറയുന്നത്. സ്വകാര്യ ജാമ്യത്തില്‍ യുവാവിനെ വിട്ടയച്ചു. സഞ്ചരിക്കുന്ന വിമാനത്തിന്റെ വാതില്‍ ക്യാബിനിന് ഉള്ളിലെ സമ്മര്‍ദ്ദം മൂലം തുറക്കാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ വിശദമാക്കി. 

Follow Us:
Download App:
  • android
  • ios