ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ ബിപനും സുഹൃത്തായ ഒഡീഷ സ്വദേശിയായ യുവാവും ഒരു മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായത്

തിരുവനന്തപുരം: ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശി ബിപന്‍ കുമാര്‍ (36) ആണ് മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം തുമ്പയിലാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ ബിപനും സുഹൃത്തായ ഒഡീഷ സ്വദേശിയായ യുവാവും ഒരു മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായത്. 

ഭക്ഷണത്തെച്ചൊല്ലിയാണ് ഇരുവരും തര്‍ക്കിച്ചതെന്ന് മറ്റ് മുറികളില്‍ താമസിച്ചിരുന്നവര്‍ പറഞ്ഞു. വാക്കേറ്റം കയ്യേറ്റത്തിലെത്തിയപ്പോള്‍ ബിപനെ സുഹൃത്ത് കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ ബിപനെ മറ്റുള്ളവര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരിക്കുകയായിരുന്നു. 

സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസറ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.