കഴിഞ്ഞ 23നായിരുന്നു കേസിനാസ്‍പദമായ സംഭവം. തൃശൂര്‍ നെല്ലുവായ് സ്വദേശിനി ജസീലയും സന്തോഷും പ്രണയത്തിലായിരുന്നു. ഇവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചാണ് ഗുരുവായൂരിലെ ലോഡ്ജില്‍ എത്തിയത്.
ഗുരുവായൂര്: വീട്ടമ്മയുമായി ഒളിച്ചോടിയ യുവാവ് ഗുരുവായൂരിലെ ലോഡ്ജില് മര്ദ്ദനമേറ്റ് മരിച്ചു. തൃശൂര് പാവറട്ടി സ്വദേശിയായ സന്തോഷാണ് കൊല്ലപ്പെട്ടത്. വീട്ടമ്മയുടെ ഭര്ത്താവും ബന്ധുവും കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്ഡിലാണ്.
കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂര് നെല്ലുവായ് സ്വദേശിനി ജസീലയും സന്തോഷും പ്രണയത്തിലായിരുന്നു. ഇവര് ഒന്നിച്ചു ജീവിക്കാന് തീരുമാനിച്ചാണ് ഗുരുവായൂരിലെ ലോഡ്ജില് എത്തിയത്. എന്നാല് ഇവര് ഇവിടെ ഉണ്ടെന്നറിഞ്ഞ് ജസീലയുടെ ഭര്ത്താവും ബന്ധുക്കളുമെത്തി സന്തോഷിനെ ക്രൂരമായി മര്ദ്ദിച്ചു. മര്ദ്ദനത്തില് തലയക്ക് ഗുരുതരമായ പരുക്കേറ്റ് ചികിത്സയിലായിരുന്ന സന്തോഷ് ഇന്നലെ രാത്രിയാണ് മരിച്ചത്.
സംഭവം നടന്ന അന്നുതന്നെ ഗുരുവായൂര് ടെമ്പിള് പൊലീസ് വധശ്രമത്തിന് കേസെടുത്ത് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ജസീലയുടെ ഭര്ത്താവ് ദിനേശന്, ബന്ധു മഹേഷ് എന്നിവര് റിമാന്ഡിലാണ്. രണ്ടു പേര് പ്രായപൂര്ത്തിയാകാത്തവരാണ്. ഇവരില് ഒരാള് വീട്ടമ്മയുടെ മകനാണ്. കൊലപാതകത്തിന് പിന്നില് വലിയൊരു റാക്കറ്റാണെന്ന് സന്തോഷിന്റെ കുടുംബം ആരോപിച്ചു. കൊലപാതകത്തില് കൂടുതല് പേര്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ലോഡ്ജ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള് ശേഖരിച്ചിട്ടുണ്ട്.
