Asianet News MalayalamAsianet News Malayalam

ബന്ധുനിയമന വിവാദം; മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്

ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്തെത്തിയത് യൂത്ത് ലീഗായിരുന്നു. ജലീലിന്‍റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചെന്നും യൂത്ത് ലീഗ് ആരോപിച്ചിരുന്നു. 

youth league reveals more evidence against k t jaleel
Author
Trivandrum, First Published Dec 19, 2018, 12:40 PM IST

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തിൽ കൂടുതൽ തെളിവുകളുമായി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് സർക്കാർ സർവ്വീസിലേക്ക് ഡെപ്യൂട്ടേഷൻ പറ്റില്ലെന്ന വകുപ്പ് ഉദ്യോഗസ്ഥയുടെ ഉത്തരവ് യൂത്ത് ലീഗ് പുറത്തുവിട്ടു. ഇത് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കാൻ മന്ത്രി നിർദേശിച്ചതിനും തെളിവെന്നും പി കെ ഫിറോസ് പറഞ്ഞു. പൊതു ഭരണ വകുപ്പ് എഎസ്ഒ മിനി ആണ് എതിർപ്പ് അറിയിച്ചു കുറിപ്പെഴുതിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കായിരുന്നു കെ ടി അദീബിന്‍റെ നിയമനമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.

ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്തെത്തിയത് യൂത്ത് ലീഗായിരുന്നു. ജലീലിന്‍റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചെന്നും യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയത്. അദീബിന്‍റെ യോഗ്യത കേരളത്തിലെ ഒരു സര്‍വ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് നേരത്തേ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios