മുംബൈ: തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖം മൂലം ദുരിതത്തിലായിരുന്നു ആ യുവാവ്. ഒടുവില്‍ ദീര്‍ഘകാലത്തെ ചികിത്സക്കു ശേഷം അസുഖം ഭേദമായി. തുടര്‍ന്ന് ഒരുപാട് കാലത്തെ കാത്തിരിപ്പുകള്‍ക്കും ശേഷമാണ് കുടുംബം പുലര്‍ത്താന്‍ ഒരു ജോലി കിട്ടുന്നത്. പക്ഷേ ജോലിക്ക് പോയ ആദ്യദിനം തന്നെ അപകടത്തില്‍ ഇരകാലും അറ്റു. തിരുവന്തപുരം പുതുക്കുറിച്ചി സ്വദേശി ബിബിൻ ഡേവിഡ് എന്ന യുവാവിനാണ് ഈ ദുര്‍വിധി.

ജോലികിട്ടി ആദ്യദിവസം ഓഫീസിലേക്ക് പോകവെ ട്രെയിനിൽ നിന്ന് തെറിച്ചുവീണാണ് യുവാവിന്‍റെ കാലുകൾ അറ്റുപോയത്. മുംബൈ ലോക്കൽ ട്രെയിനിലെ തിക്കിലും തിരക്കിലും പെട്ടാണ് ബിബിൻ ഡേവിഡിന് ഈ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്.

ഐരോളിയിലെ ഐടി കമ്പനിയിൽ തിങ്കളാഴ്ചയായിരുന്നു ബിബിന് ജോലിക്ക് കയറേണ്ടിരുന്നത്. സ്റ്റേഷനിൽ നല്ല തിരക്കായതിനാൽ നാലു ട്രെയിനുകളിൽ കയറാനായില്ല. ഇനിയും കാത്തിരുന്നാൽ ആദ്യദിനം ഓഫീസിൽ വൈകിയെത്തേണ്ടിവരുമല്ലോയെന്നോർത്ത് അടുത്ത ട്രെയിനിൽ ചാടിക്കയറി. മൂന്ന് സ്റ്റേഷൻ പിന്നിട്ടതോടെ ആളുകൾ കൂടി. തിരക്ക് വല്ലാതെ കൂടിയപ്പോൾ വിപിൻ ഡോറിന്റെ ഭാഗത്തേക്ക് ആയി. നല്ല മഴയും ഉണ്ടായിരുന്നു. കൽവ കഴിഞ്ഞതോടെ തിക്കിൽ പെട്ട് താഴെവീണ വിണ ബിബിന്റെ കാലിനുമുകളിലൂടെ ട്രെയിൻ കയറിയിറങ്ങി,

രക്തത്തില്‍ കുളിച്ചു കിടന്ന ബിബിനെ സുഹൃത്താണ് ആശുപത്രിയിലെത്തിച്ചത്. ഇടതുകാൽകാൽ മുട്ടിന് താഴെയും വലതുകാൽ മുട്ടിന് മുകളിലുമാണ് മുറിച്ചുനീക്കിയത്. ആദ്യത്തെ അസുഖം ഭേദമായി ജോലിക്ക് പോയ ആദ്യദിനം തന്നെ ഇങ്ങനെയൊരു ദുരിതം ഉണ്ടായത് കുടുംബത്തെ തളർത്തി. അച്ഛൻ വിൽഫ്രഡ് രണ്ടുകൊല്ലം മുൻപാണ് ക്യാൻസർ വന്ന് മരിച്ചത്. അമ്മയുടെ ട്യൂഷനാണ് ഏക വരുമാനം.

തുടർചികിത്സയ്ക്കും കൃതൃമ കാൽ വെക്കാനും ഏറെ പണം വേണം. ചികിത്സായ്ക്കായി പ്രേക്ഷകരുടെ സഹായം അഭ്യർത്ഥിക്കുകയാണ് ബിബിനിന്റെ കുടുംബം. പ്രേക്ഷകർക്ക് ചികിത്സയ്ക്കായി പണംനൽകി സഹായിക്കാം.

പ്രസന്ന ഫ്രാൻസിസ് വിൽഫ്രഡ്
ഐ.എഫ്.എസ്.സി കോഡ് BKID0000103
അക്കൗണ്ട് നമ്പർ 010310310000425
ബാങ്ക് ഓഫ് ഇന്ത്യ