ഇടുക്കി: ചിത്തരപുരം സ്വദേശിനിയായ പതിനേഴുവയസുകാരിയെ യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം വിവാഹം ചെയ്തതായി പരാതി. കുണ്ടള കൊടിയരസ്-ലക്ഷ്മി ദമ്പതികളുടെ മകന്‍ പ്രഭാകരന്‍ (25)ണ് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം വിവാഹം ചെയ്തത്. സംഭവത്തില്‍ കേസെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. 

പ്രഭാകരനും പെണ്‍കുട്ടിയുമായി വളരെക്കാലമായി സ്‌നേഹത്തിലായിരുന്നു. ഇവരുടെയും സ്‌നേഹബന്ധം വീട്ടുകാരുടെ അറിവോടെയാണ് നടന്നിരുന്നത്. നാലുമാസം മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഫെബ്രുവരി 11 ന് വീട്ടുകാര്‍ ഇരുവരുടെയും വിവാഹം ബന്ധുക്കളുടെ സാനിധ്യത്തില്‍ നടത്തി. എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹത്തില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. വ്യാഴാഴ്ച രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും ഇരുവരും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.