പാറ്റ്ന:കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പാറ്റ്നയിലാണ് സംഭവം. 19 കാരനായ ആകാശ് കുമാറാണ് തിങ്കളാഴ്ച വീട്ടില്‍ നിന്നും സ്വയം വെടിയുതിര്‍ത്തത്. ബെഡില്‍ മരിച്ചുകിടന്ന നിലയിലാണ് ആകാശ് കുമാറിനെ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തായി തോക്കും ഒരു മാഗസീനും ഉണ്ടായിരുന്നു.
വാട്ട്സാപ്പില്‍ കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ തോക്കില്‍ നിന്ന് ബുള്ളറ്റ് നീക്കം ചെയ്യാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ തോക്കില്‍ ബുള്ളറ്റ് ഉണ്ടെന്നത് അറിയാതെ ആകാശ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാപ്പിക്കാന്‍ ബന്ധുക്കളുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
