ചൂണ്ടയിൽ കൊത്തിയ മീനിനെ പിടിക്കാൻ നദിയിൽ ചാടിയ യുവാവ് മരിച്ചു

First Published 4, Mar 2018, 9:49 PM IST
youth sinks to death after following fish while fishing in thiruvalla
Highlights
  • ചൂണ്ടയിൽ കൊത്തിയ മീനിനെ പിടിക്കാൻ നദിയിൽ ചാടിയ യുവാവ് മരിച്ചു
  • കൊളുത്തിൽ കുരുങ്ങി ചൂണ്ടയും വലിച്ചുകൊണ്ടുപോയ മീനിന്റെ പുറകേ യുവാവ് ചാടുകയായിരുന്നു

തിരുവല്ല :  ചൂണ്ടയിൽ കൊത്തിയ മീനിനെ പിടിക്കാൻ നദിയിൽ ചാടിയ യുവാവ് മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയിൽ പ്രജീഷ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയ്ക്ക് നീരേറ്റുപുറം പമ്പ ബോട്ട് റെയ്സ് സ്റ്റേഡിയത്തിനു സമീപം വരമ്പിനകത്തുമാലി തുരുത്തേൽ കടവിലായിരുന്നു സംഭവം. കൊളുത്തിൽ കുരുങ്ങി ചൂണ്ടയും വലിച്ചുകൊണ്ടുപോയ മീനിന്റെ പുറകേ പ്രജീഷും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മീനിനൊപ്പം ആറിന്റെ എതിർകര വരെ എത്തിയിരുന്നു. കരയ്ക്ക് ഒന്നര മീറ്റർ അകലെ എത്തിയപ്പോഴേയ്ക്കും കിതച്ച് വെള്ളത്തിൽ താഴുകയായിരുന്നു. അഗ്നിശമനസേന എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് നിരണം പുറന്തടമാലിയിൽ സന്തോഷ് മുങ്ങി തപ്പിയപ്പോൾ ആദ്യം ചൂണ്ടയിൽ കുരുങ്ങിയ മീനിനെ കിട്ടി. 

13 കിലോയിലധികമുള്ല തൂക്കമുള്ള കട്‌ലയായിരുന്നു ചൂണ്ടയില്‍ കുരുങ്ങിയത്.  സമീപത്തു നിന്നും പ്രജീഷിനെയും കിട്ടി. ദുബായിൽ ജോലിയുള്ള പ്രജീഷ് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്. പ്രസന്നന്റെയും ജിജിയുടെയും മകനാണ്. സഹോദരൻ പ്രജിത്. സംസ്കാരം പിന്നീട്.


 

loader