നഗ്നനായി ഇടനാഴിയിലൂടെ യുവാവ് ഓടി നടന്നതോടെ സഹയാത്രികര്‍ പരിഭ്രാന്തരായി. മറ്റ് യാത്രക്കാര്‍ ബഹളം വച്ച് ഇയാളെ സീറ്റിലിരുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. 

ലക്നൗ: ദുബായില്‍ നിന്ന് ലക്നൗവ്വിലേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്പ്രസില്‍ ഇന്നലെ നടന്നത് വിചിത്ര സംഭവങ്ങള്‍. വിമാനം ദുബായില്‍ നിന്ന് പറന്നുയര്‍ന്ന ശേഷമാണ് യാത്രക്കാരെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. യാത്രക്കാരനായ ഒരു യുവാവ് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ ശേഷം സീറ്റുകള്‍ക്കിടയിലൂടെ ഓടി നടക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ അമ്പരന്നു. 

നഗ്നനായി ഇടനാഴിയിലൂടെ യുവാവ് ഓടി നടന്നതോടെ സഹയാത്രികര്‍ പരിഭ്രാന്തരായി. മറ്റ് യാത്രക്കാര്‍ ബഹളം വച്ച് ഇയാളെ സീറ്റിലിരുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. പിന്നീട് ഏറെ പരിശ്രമിച്ച ശേഷമാണ് ഇയാളെ ഒരു പുതപ്പ് പുതപ്പിക്കുകയായിരുന്നു. 

150 യാത്രക്കാര്‍ക്ക് മുന്നിലായായിരുന്നു യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ഇയാളെ ലക്നൗ വിമാനത്താവളത്തില്‍ എത്തിയ ശേഷം വിമാനത്താവള സുരക്ഷാ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പെട്ടന്നുള്ള പ്രകോപനത്തിന്റെ കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.