സഹപാഠികളുടെ നഗ്ന ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകര്‍ത്തി ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച എന്‍ഞ്ചിനീയറിംങ് കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് കാമുകിയെ ഭീക്ഷണിപ്പെടുത്തുകയും ശേഷം ഹോസ്റ്റിലെ മറ്റ് കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി വാങ്ങുകയുമായിരുന്നു. ബാംഗ്ലൂര്‍ എന്‍ഞ്ചിനീയറിംങ് കോളോജിലെ സിദ്ധാര്‍ത്ഥ്(21)- നെയാണ് അറസ്റ്റ് ചെയ്തത്.
ബംഗ്ലൂരു: സഹപാഠികളുടെ നഗ്ന ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകര്‍ത്തി ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച എന്‍ഞ്ചിനീയറിംങ് കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് കാമുകിയെ ഭീക്ഷണിപ്പെടുത്തുകയും ശേഷം ഹോസ്റ്റിലെ മറ്റ് കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി വാങ്ങുകയുമായിരുന്നു. ബംഗ്ലൂരു എന്‍ഞ്ചിനീയറിംങ് കോളോജിലെ സിദ്ധാര്‍ത്ഥ്(21)- നെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സിദ്ധാർത്ഥ് വീഡിയോകളും ചിത്രങ്ങളും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിരുന്നത്. തഞ്ചാവൂര്‍ സ്വദേശിയായ ഇയാളുടെ കാമുകിയെ പോലീസ് ചോദ്യം ചെയ്തതോടെ സംഭവത്തിൽ കൂടുതല്‍ വിവരങ്ങൾ ചുരുളഴിയുകയായിരുന്നു.
പ്രണയത്തിലായിരുന്നപ്പോള്‍ സിദ്ധാര്‍ഥിന്‍റെ ആവശ്യപ്രകാരം തന്‍റെ നഗ്നദൃശ്യങ്ങൾ സിദ്ധാര്‍ത്ഥിന് അയച്ച് കൊടുത്തിരുന്നതായി യുവതി പറഞ്ഞു. എന്നാല്‍ ഇതേ ദൃശ്യങ്ങള്‍ കാട്ടി നിരന്തരം യുവതിയെ സിദ്ധാര്‍ത്ഥ് ഭീക്ഷണിപ്പെടുത്തുകയും സംഭവം പുറത്ത് പറയാതിരിക്കണമെങ്കില്‍ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങൾ പകര്‍ത്തി നല്‍കണമെന്ന് ഇയാല്‍ അവശ്യപ്പെടുകയുമായിരുന്നു. ഇതിൻ പ്രകാരം രഹസ്യ ക്യാമറ ഉപയോഗിച്ച് കാമുകി മറ്റ് സഹപാഠികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
അതേസമയം, യുവതിയെ ഭീക്ഷണിപ്പെടുത്തിയാണോ അല്ലാതെയാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്നും ഇതിന് ശേഷമായിരിക്കും യുവതിയെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുകയെന്നും പൊലീസ് പറഞ്ഞു. നാല് സഹപാഠികളുടെയും മകളെ കാണാനായി ഹോസ്റ്റലില്‍ എത്തിയ അമ്മയുടെ കുളിമുറി ദൃശ്യങ്ങളുമാണ് സിദ്ധാര്‍ത്ഥ് പ്രചരിപ്പിച്ചത്. ഒരു വിദ്യാര്‍ത്ഥിനി തന്‍റെ നഗ്ന ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കില്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാര്‍ത്ഥിനി വീട്ടുകാരോട് വിവരം പറഞ്ഞെങ്കിലും മാനഹാനി ഭയന്ന് പൊലീസില്‍ അറിയിക്കണ്ട എന്ന് മാതാപിതാക്കള്‍ പറയുകയായിരുന്നു. എന്നാൽ ജൂലൈ 28ന് വിദ്യാര്‍ത്ഥിനി പൊലീസിൽ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിദ്ധാര്‍ത്ഥ് അറസ്റ്റിലാകുന്നത്.
നഗ്നദൃശ്യങ്ങൾ പകര്‍ത്താനായി സിദ്ധാര്‍ത്ഥ് നല്‍കിയ ഒളിക്യാമറ കാമുകിയുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. തഞ്ചാവൂരില്‍ നിന്നുമാണ് വീഡിയോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് കൂട്ടിചേർത്തു.
