മാര്‍ച്ച് ഒന്നിന് കാസര്‍കോട് നിന്നും ആരംഭിക്കുന്ന സ്മൃതി യാത്ര അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. 

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ചിതാഭസ്മവുമായി സ്മൃതി യാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ്. മാര്‍ച്ച് ഒന്നിന് കാസര്‍കോട് നിന്നും ആരംഭിക്കുന്ന സ്മൃതി യാത്ര അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. 

യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് അനിവാര്യമായ സാഹചര്യത്തിലാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.