വാര്‍ത്താ സമ്മേളനത്തിലെ അധിക്ഷേപ ചോദ്യത്തിൽ നടി ഗൌരി കിഷനോട് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക്
ചെന്നൈ: വാര്‍ത്താ സമ്മേളനത്തിലെ അധിക്ഷേപ ചോദ്യത്തിൽ നടി ഗൌരി കിഷനോട് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക്. ഗൗരി കിഷനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഗൗരിക്ക് മനോവിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. അതേസമയം തന്‍റെ നടപടിയെ ന്യായീകരിക്കുക കൂടി ചെയ്യുന്നുണ്ട് കാര്‍ത്തിക്. ബോഡി ഷെയ്മിംഗ് നടത്തിയിട്ടില്ലെന്നും ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു എന്നുമാണ് കാര്‍ത്തികിന്‍റെ ന്യായീകരണം. വീഡിയോയിലൂടെയാണ് പ്രതികരണം. വിമർശനം കടുത്തതോടെയാണ് ഖേദം പ്രകടിപ്പിച്ച് കാർത്തിക്ക് രംഗത്തെത്തിയത്. തെറ്റൊന്നും ചോദിച്ചിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും ആയിരുന്നു രാവിലെ പറഞ്ഞത്.



