ശശി തരൂർ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം
തിരുവനന്തപുരം: ഹിന്ദു പാകിസ്ഥാൻ പരാമർശത്തില്‍ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ശശി തരൂരിന്റെ ഓഫീസിന് നേരെ കരിഓയില്‍ ഒഴിച്ചു. ശശി തരൂരിന്റെ ഓഫീസിനു മുന്നിൽ യുവമോർച്ച പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു. ശശി തരൂർ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
അതേസമയം ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പരാമർശത്തെ മുസ്ലീംലീഗ് അനുകൂലിച്ചു. പരാമർശം ദുർവ്യാഖ്യാനം ചെയ്യേണ്ടെന്നു ഇ.ടി.മുഹമ്മദ് ബഷീർ എംപി വിശദമാക്കി. രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ ചൂണ്ടിക്കാണിച്ചു .
