തിരുവനന്തപുരം: ദേശീയ ഗാനത്തെ അപമാനിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന് യുവമോര്‍ച്ച.  ദേശീയഗാനത്തെ അപമാനിച്ചെന്നും ഹിന്ദു വിരുദ്ധമായ സിനിമകള്‍ ചലച്ചിത്രമേളയില്‍ ആരോപിച്ച് യുവമോര്‍ച്ച കലാഭവന്‍ തിയ്യറ്ററിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ പ്രകടനുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമലിന്റെ കോലം കത്തിച്ചു. ദേശീയഗാനത്തോടുള്ള അവഹേളനം തുടര്‍ന്നാല്‍ കമലിനെ തെരുവില്‍ നേരിടുമെന്നാണ് യുവമോര്‍ച്ചയുടെ ഭീഷണി.