2008ലെ ബംഗളൂരു സ്ഫോടനക്കേസിയാല്‍ പ്രതിയായ പരപ്പനങ്ങാടി സ്വദേശി സക്കരിയക്ക് പരോള്‍ അനുവദിച്ചു. സഹോദരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് പ്രത്യേക എന്‍.ഐ.എ കോടതി അനുമതി നൽകിയത്. ശനിയാഴ്ച തിരിച്ചെത്തണമെന്നാണ് കോടതിയുടെ നിർദേശം. ഇതിനിടയില്‍ മാധ്യമങ്ങളെ കാണരുതെന്നും സാക്ഷികളുമായി സംസാരിക്കരുതെന്നും നിർദേശമുണ്ട്. സക്കരിയയുടെ സഹോദരൻ മുഹമ്മദ് ഷെരീഫ് ഇന്നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ബംഗളൂരു സ്ഫോടനക്കേസിൽ എട്ടാം പ്രതിയായ സക്കരിയ എട്ട് വർഷമായി പരപ്പന അഗ്രഹാര ജയിലിലാണ്.