സ്വന്തം ബൈക്ക് മോഷ്ടിച്ചയാളെ സിസിടിവിയില്‍ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ? അതും തന്‍റെ വണ്ടി തള്ളിക്കൊണ്ടു വരുന്ന ആ കാഴ്ച കണ്ടാല്‍? അത്തരം ഒരു അനുഭവം പങ്കുവെക്കുകയാണ് സക്കീര്‍ ഹുസൈന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍. സ്വന്തം ബൈക്ക് മോഷണം പോയതിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സക്കീര്‍ ഹുസൈന്‍.  സക്കീറിന്‍റെ ബൈക്ക് മോഷ്ണം നടത്തിയാള്‍ ഫോൺചെയ്തും വണ്ടി തള്ളിക്കൊണ്ടും പോകുന്നത് അയല്‍വാസിയുടെ സിസിടിവിയില്‍ പതിഞ്ഞുവെന്നാണ് സക്കീര്‍ തന്‍റെ ഫേസ്ബുക്കില്‍ രസകരമായി കുറിക്കുന്നത്. 

ഫേസ്ബുക്കിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

ഇന്നലെ (16.07.18) പുലർച്ചെ 2.27നും 2.37നും ഇടയിലാണ് എന്‍റെ ബൈക്ക് (kL 11 Y 5653) മോഷണം പോയത്. അയൽവാസി പ്രസാദേട്ടന്‍റെ വീട്ടിലെ സി.സി ടി,വിയിൽ കള്ളൻ പതിഞ്ഞിട്ടുണ്ട്.. ഫോൺചെയ്ത് നടന്നു പോകുന്നതും അൽപം കഴിഞ്ഞ് വണ്ടി തള്ളിക്കൊണ്ടു വരുന്നതും കാണാം.