ഗുണ്ടാ ക്വട്ടേഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. വളരെ ഗൗരവമേറിയ കേസാണിതെന്നും പ്രതിയെ ഈ ഘട്ടത്തില‍ ജാമ്യത്തില്‍ വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി ഉബൈദ് ജാമ്യ ഹര്‍ജി തള്ളിയത്. ഇതിനിടെ, സക്കീറിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി ഈ മാസം 15 വരെ നീട്ടി. കുന്നുംപുറം മജസിട്രേറ്റ് കോടതിയുടേതാണ് നടപടി. റിമാന്ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ ഇന്ന് കോടതിയി്‍ ഹാജരാക്കിയിരുന്നു.