തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ ആളെ ജീവനക്കാർ രക്ഷിച്ചു. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് വിശദമാക്കി. പാലക്കാട് നിന്നെത്തിയ മുരുകനാണ് മദ്യലഹരിയില്‍ സിംഹത്തിന്റെ കൂട്ടിലേയ്ക്ക് ചാടിയത്. രണ്ട് സിംഹങ്ങളുള്ള കൂട്ടിലേയ്ക്കാണ് ഇയാള്‍ കയറിയത്. സിംഹക്കൂട്ടിലൂടെ ഒരാള്‍ നുഴഞ്ഞ് നീങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മൃഗശാല ജീവനക്കാര്‍ രക്ഷപെടുത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കൂട്ടില്‍ കയറിയ സമയത്ത് സിംഹങ്ങള്‍ കൂടിന്റെ മറ്റൊരു ഭാഗത്തായിരുന്നതിനാലാണ് അപകടം തലനാരിഴയ്ക്ക് ഒഴിവായത്.