ഉസൈന്‍ ബോള്‍ട്ട് ലോകത്തിലെ വേഗ രാജാവ്. 100 മീറ്റര്‍ ഓട്ടത്തിലെ കിരീടം വെക്കാത്ത താര രാജാവ്. 9.58 എന്ന ലോക റെക്കോര്‍ഡിന് ഉടമ. ട്രിപ്പിള്‍ ട്രിപ്പിള്‍ ലക്ഷ്യമിടുന്ന ബോള്‍ട്ട് 100 മീറ്റര്‍ ഫൈനലിന് ഇറങ്ങുമ്പോള്‍, ഇത്തവണ വെല്ലുവിളി വളരെ വലുതാണ്. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ തന്നെയാണ് ബോള്‍ട്ടിന്റെ വലിയ എതിരാളി. ഹീറ്റ്‌സിലെ മല്‍സരങ്ങള്‍ പരിഗണിക്കുമ്പോള്‍ ബോള്‍ട്ടിന്റെ സമയം നാലാമതാണ്. എന്നാല്‍ പതിവുപോലെ ഫൈനലില്‍ ബോള്‍ട്ട് ഒന്നാമതായി തന്നെ ഫിനിഷ് ചെയ്യുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍. ഏതായാലും ബോള്‍ട്ടിനക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില രസകരമായ വിവരങ്ങള്‍ നോക്കാം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് കളിക്കാരനാകണമെന്നതായിരുന്നു ബോള്‍ട്ടിന്റെ ആഗ്രഹം. നന്നായി പന്തെറിയുകയും ബാറ്റുചെയ്യുകയും ചെയ്യുന്നയാളായിരുന്നു ബോള്‍ട്ട്. കരീബീയന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെ മനസിലിട്ട് ആരാധിച്ച താരം. എന്നാല്‍ ബോള്‍ട്ട് തന്റെ വഴി തിരഞ്ഞെടുത്ത് സ്‌പ്രിന്റിലേക്ക് വന്നു. അധികം വൈകാതെ ലോകം കാല്‍ക്കീഴിലാക്കുകയും ചെയ്തു.
ബോള്‍ട്ടിനെക്കുറിച്ച് ഏവരും അറിയേണ്ട, അദ്ദേഹത്തിന്റെ കായികജീവിതത്തിലെ ഏടുകള്‍ ഉള്‍പ്പെടുത്തിയ 10 വിവരങ്ങളോടു കൂടിയ വീഡിയോ കാണാം...
