1, ഷിക്കാഗോ, മാഡ്രിഡ്, ടോക്യോ എന്നീ നഗരങ്ങളെ പിന്തള്ളി 2009ലാണ് റിയോ ഡി ജനീറോ 2016ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്. ഇതാദ്യമായാണ് ഒരു ലാറ്റിനമേരിക്കന്‍ നഗരം ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്.
2, ഇത്തവണ ഒളിംപിക്‌സില്‍ 206 രാജ്യങ്ങളില്‍നിന്നായി 10,500 കായികതാരങ്ങളും 306 മല്‍സരയിനങ്ങളുമാണുള്ളത്.
3, ഗ്രീസിലെ ഏഥന്‍സില്‍നിന്ന് ആരംഭിച്ച ഒളിംപിക്‌സ് ദീപശിഖാ പ്രയാണം ഓഗസ്റ്റ് അഞ്ചിന് റിയോയിലെത്തും.
4, ഒളിംപിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായി ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഒരു അത്‌ലറ്റിക്സ് സ്റ്റേഡിയത്തില്‍ അല്ല നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. ബ്രസീലിലെ പ്രസിദ്ധമായ മാറക്കാന ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
5, 112 വര്‍ഷങ്ങള്‍ക്കു ശേഷം ഗോള്‍ഫ് വീണ്ടും ഒളിംപിക്‌സ് മല്‍സരയിനമായി ഇടംപിടിച്ചുവെന്ന പ്രത്യേകതയും റിയോ ഒളിംപിക്‌സിനുണ്ട്. 1904ലെ മിസൂറി ഒളിംപിക്‌സിലാണ് അവസാനമായി ഗോള്‍ഫ് മല്‍സരയിനമായിരുന്നത്.
6, സെവന്‍സ് റഗ്ബിയാണ് ഇത്തവണ പുതിയതായി ഇടംനേടിയ മറ്റൊരു കായികയിനം. 1924ലെ പാരീസ് ഒളിംപിക്‌സിന് ശേഷം ഇതാദ്യമായാണ് സെവന്‍സ് റഗ്ബി ഒളിംപിക്‌സില്‍ മല്‍സരയിനമാകുന്നത്.
7, ലീവ് യുവര്‍ പാഷന്‍ എന്നര്‍ത്ഥം വരുന്ന വിവി സുവാ പൈക്‌സാവോ എന്നതാണ് ഇത്തവണ ഒളിംപിക്‌സിന്റെ മുദ്രാവാക്യം.
8, വിനിസിയസാണ് ഇത്തവണ ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നം. വിഖ്യാത ബ്രസീലിയന്‍ കവി വിനിസിയസ് ഡേ മോറെസിന്റെ പേരാണ് ഭാഗ്യചിഹത്തിന് നല്‍കിയിരിക്കുന്നത്.
9, ഒളിംപിക്‌സ് മല്‍സരങ്ങള്‍ കാണുന്നതിന് ഏഴര മില്യണ്‍ ടിക്കറ്റുകളാണ് സംഘാടകര്‍ അനുവദിച്ചിരിക്കുന്നത്. ഒരു ടിക്കറ്റിന് പതിനൊന്നര അമേരിക്കന്‍ ഡോളര്‍ മുതല്‍ 1325 ഡോളര്‍ വരെയായിരിക്കും നിരക്ക്.
10, ഒളിംപിക്‌സ് നടത്തിപ്പിന്റെ 10.8 ബില്യണ്‍ ഡോളറാണ് ഒളിംപിക്‌സിന്റെ നടത്തിപ്പ് ചെലവ്.
