Asianet News MalayalamAsianet News Malayalam

ഈ 5 ഇന്ത്യന്‍ താരങ്ങള്‍ റിയോയുടെ നഷ്‌ടം

5 indian stars missing rio
Author
First Published Aug 3, 2016, 5:51 PM IST

1, സുശീല്‍ കുമാര്‍ (ഗുസ്‌തി)- ഒളിംപിക്‌സില്‍ വ്യക്തിഗതയിനത്തില്‍ രണ്ടു തവണ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് സുശീല്‍ കുമാര്‍. എന്നാല്‍ ഇത്തവണ 74 കിലോഗ്രാം ഗുസ്‌തിയില്‍ നര്‍സിംഗ് യാദവാണ് യോഗ്യത നേടിയത്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം മല്‍സരിക്കാതിരുന്ന സുശീല്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയതോടെ, ഒളിംപിക്സ് സ്വപ്‌നങ്ങള്‍ പൊലിയുകയായിരുന്നു.

2, മേരികോം(ബോക്‌സിംഗ്)- ഒളിംപിക്‌സ് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് മേരികോം. ഈ മാസം മെയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ തോറ്റതോടെയാണ് മേരികോമിന് ഒളിംപിക്‌സ് യോഗ്യത നഷ്‌ടമായത്. അഞ്ചുതവണ ലോക ചാംപ്യനായിട്ടുള്ള മേരികോമിന് റിയോയില്‍ അന്തസോടെയുള്ള വിടവാങ്ങലാണ് ഇല്ലാതായത്.

3, വിജയ് കുമാര്‍(ഷൂട്ടിങ്)- ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് വിജയ് കുമാര്‍. ഈ വര്‍ഷം ജനുവരിയില്‍ നടന്ന യോഗ്യതാ മല്‍സരം തോറ്റതോടെയാണ് ഒളിംപിക്‌സ് യോഗ്യത നഷ്‌ടമായത്. 2014ല്‍ രണ്ടു ശസ്‌ത്രക്രിയകള്‍ക്ക് വിധേയമായതോടെയാണ് വിജയ് കുമാറിന്റെ ഷൂട്ടിങ് റേഞ്ചിലെ മികവിന് മങ്ങലേറ്റത്.

4, റോഞ്ചന്‍ സോധി (ഷൂട്ടിങ്)- ഡബിള്‍ ട്രാപി ഇനത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ റോഞ്ചന്‍ സോധിയെ ഫോം നഷ്‌ടമായതിന്റെ പേരിലാണ് ഒഴിവാക്കിയത്. എന്നാല്‍ ഇപ്പോഴും രാജ്യത്തെ ഏറ്റവും മികച്ച ഷൂട്ടര്‍മാരില്‍ ഒരാളായ റോഞ്ചന്‍ സോധി റിയോയില്‍ മല്‍സരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മെഡല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്താമായിരുന്നു.

5, പി കശ്യപ് (ബാഡ്‌മിന്റണ്‍)- ബാഡ്‌മിന്റണ്‍ പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ പ്രമുഖ താരമാണ് പരുപള്ളി കശ്യപ്. എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് കശ്യപിന്റെ ഒളിംപിക്‌സ് മോഹങ്ങള്‍ ഇല്ലാതാക്കിയത്.

Follow Us:
Download App:
  • android
  • ios