റിയോ ഡി ജനീറോ: ഷൂട്ടിംഗിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്കുശേഷം ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയേകി അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഏഴാമനായാണ് ബിന്ദ്ര മൂന്നാം ഓളിംപിക്സ് ഫൈനലിന് യോഗ്യത നേടിയത്. രാത്രി 8.30നാണ് ഫൈനല്‍.

അതേസമയം, ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഗഗന്‍ നാരംഗ് ഈ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. യോഗ്യതാ റൗണ്ടില്‍ ഒരുഘട്ടത്തില്‍ ഒന്നാമതെത്തിയ നാരംഗ് 23-മനായാണ് ഫിനിഷ് ചെയ്തത്.