Asianet News MalayalamAsianet News Malayalam

ദീപികാകുമാരിയും ബൊംബെയ്‌ലാദേവിയും പുറത്ത്; ശിവ ഥാപ്പയും തോറ്റു

archery and boxing disappoints for india
Author
First Published Aug 11, 2016, 7:14 PM IST

അമ്പെയ്ത്തില്‍ ഒരു മെഡലിനായി ഇന്ത്യന്‍ വനിതകള്‍ക്ക് ഇനിയും കാത്തിരിക്കണം. ടീമിനത്തില്‍ നിറംമങ്ങിയ ദീപിക കുമാരിക്ക് വ്യക്തിഗത വിഭാഗത്തില്‍ അവസാന എട്ടിലെത്താനായില്ല. ലോക രണ്ടാം നമ്പര്‍ താരമായ എതിരാളികള്‍ക്ക് മുന്നില്‍ ദീപികയ്ക്ക് പിഴച്ചു. നേരിട്ടുള്ള
സെറ്റുകള്‍ക്ക് തായ്‌പെയ് താരത്തിന് ജയം.

അട്ടിമറിജയവുമായി പ്രീ ക്വാര്‍ട്ടറിലെത്തിയ ബൊംബയ്‌ലാ ദേവിക്ക് കുറച്ചുകൂടി ചെറുത്തുനില്‍ക്കാനായി. മെക്‌സിക്കന്‍ താരത്തിനെതിരെ രണ്ടാം സെറ്റ് നേടിയെങ്കിലും ബൊംബയ്‌ലാ പിന്നീട് കൃത്യത മറന്നു. നാലു സെറ്റുകളില്‍ തോല്‍വി.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ഇറങ്ങുന്ന അതാനു ദാസ് ആണ് അമ്പെയ്ത്തിലെ അവസാന ഇന്ത്യന്‍ പ്രതീക്ഷ. ദക്ഷിണകൊറിയയുടെ കൊറിയയുടെ സ്യൂന്‍ യുങ് ലീയെ അതാനു നേരിടും. ലോക റാങ്കിംഗില്‍ എട്ടാമനായ ലീ ടീമിനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമില്‍ അംഗമായിരുന്നു.

ബോക്‌സിങ്ങില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ശിവ ഥാപ്പയും പുറത്തായി. ക്യൂബന്‍ താരം റാമിറസ് റൊബീസിയോടാണ് ശിവ ഥാപ്പ തോറ്റത്. മൂന്നു റൗണ്ടുകളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് റൊബീസി വിജയം നേടിയത്.

Follow Us:
Download App:
  • android
  • ios